History

മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്ക്ക്ള്‍ . വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഓര്‍മ്മിക്കട്ടെ.....................

            

ചരിത്ര താളുകളിലൂടെ

1965 ല്‍ പണിത  ആദ്യ കെ‌‌ട്ടിടം

അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂള്‍. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂള്‍ " എന്ന പേരില്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബില്‍ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായി കമ്മിറ്റിയില്‍ രൂപികരിച്ചു. പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍  ഈ പരിശ്രമത്തില്‍ ചുക്കാന്‍ പിടിച്ചു.  തദ്ദേശവാസികളായിരുന്ന മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന്‍ നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവരും ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന്‍ ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു. 1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു." 

 പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും

    വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.   

സുപ്രധാന നാള്‍ വഴികള്‍

  • 1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
  • 1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
  • 1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
  • 2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
  • 2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
  • 2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

No comments:

Post a Comment