Thursday, 29 September 2011

GHSS PULLANGODE CELEBRATES 50 TH ANNIVERSARY


മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പുല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേയുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോടില്‍ 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ല്‍ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്ന ഈ വിദ്യാലയം അതിന്റെ അമ്പതാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു.

50 വര്‍ഷത്തിനിടയ്ക്ക് പഠിച്ചവരും പഠിപ്പിച്ചവരും വീണ്ടും ഈ അക്ഷരമുറ്റത്ത് എത്തിചേര്‍ന്നപ്പോള്‍ ... 



2012 ഡിസംബര്‍ 8 ശനിയാഴ്ച 10 AM ന്
ബഹു: മുന്‍ M. P ശ്രീ. ടി.കെ ഹംസ
ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിലേക്ക്....


ഗുരുവന്ദനം ‌ 

1962 മുതല്‍ ഈ സ്ക്കൂളില്‍ സേവനമനുഷ്ഠിച്ച  എല്ലാ അധ്യാപകരെയും ആദരിക്കുന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ബഹു: ജില്ലാ പഞ്ചയത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. കെ.പി ജല്‍സീമിയ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
1962 ബാച്ചിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.


അവരുടെ അനുഭവങ്ങളിലൂടെ...